05 May 2013

മഴത്തുള്ളി , നിനക്കുവേണ്ടി

മേഘം മൂടിയ
ആകാശത്തിന് താഴെ
ഒരു വേഴാമ്പലായ്‌ കാത്തിരുന്നത്
ഒരിയ്‌ക്കല്‍ എന്നെ നോക്കി മറഞ്ഞ
മഴവില്ലിനെ സ്വന്തമാക്കാന്‍ വേണ്ടിയായിരുന്നു ..
ഋതുക്കള്‍ കൊഴിഞ്ഞു വീണപ്പോഴും
മഴ പെയ്തൊഴിഞ്ഞ വഴികളിലും..
മഞ്ഞ് പൊഴിഞ്ഞ നിലാവുകളിലും
തിരഞ്ഞത്,
ഏഴുവര്‍ണ്ണങ്ങളാല്‍ വരച്ചിട്ട
ആ മുഖം മാത്രമായിരുന്നു...!!!